‘ബക്കറ്റ് ലിസ്റ്റിലെ ഒരു ആഗ്രഹം കൂടി സാധിച്ചു’; കാതു കുത്തി കമ്മലിട്ടു ആന്റണി വർഗീസ് പെപ്പെ, വൈറല്‍ ചിത്രം
Mail This Article
×
കാതു കുത്തി കമ്മലിട്ട് നടൻ ആന്റണി വർഗീസ് പെപ്പെ. കഴിഞ്ഞ ദിവസം താരം പങ്കുവച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബക്കറ്റ് ലിസ്റ്റിലെ ഒരു ആഗ്രഹം കൂടി സാധിച്ചിരിക്കുകയാണെന്ന് ആന്റണി പറയുന്നു. ‘ബക്കറ്റ് ലിസ്റ്റ് ചെക്ക്ഡ്’എന്ന കുറിപ്പിനൊപ്പമാണ് നടൻ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
2017ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് ‘പെപ്പെ’യുടെ അരങ്ങേറ്റം. പിന്നീട് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കട്ട്, അജഗജാന്തരം, സൂപ്പർ ശരണ്യ, വിക്രം, ആർഡിഎക്സ്, ദാവീദ്, മീശ തുടങ്ങി പതിനഞ്ചിലേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ആക്ഷൻ ത്രില്ലർ ‘കാട്ടാളൻ’ ആണ് പെപ്പെയുടെ പുതിയ ചിത്രം.
Antony Varghese Pepe Gets His Ears Pierced!: