വിസ്മയ മോഹൻലാലിന്റെ ‘വിസ്മയ തുടക്കം’ ഓണത്തിന്...പുതിയ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ
Mail This Article
×
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയാകുന്ന ആദ്യ സിനിമ ‘തുടക്കം’ ഓണം റിലീസായി തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതിനോടകം വൈറലാണ്. ഒരു ബസിന്റെ വിൻഡോ സീറ്റില്‍ ചെറുചിരിയോടെ ഇരിക്കുന്ന വിസ്മയയാണ് പുതിയ പോസ്റ്ററിൽ. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷിനെയും പോസ്റ്ററിൽ കാണാം. ‘വിസ്മയ തുടക്കം’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ ഈ പോസ്റ്റർ പങ്കുവച്ചത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു.
എഴുത്തുകാരിയും ചിത്രകാരിയുമായ വിസ്മയയുടെ ആദ്യ സിനിമയാണ് തുടക്കം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയിൽ വിസ്മയ സഹ സംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്.
Onam Release for Vismaya Mohanlal's 'Thudakkam':