ഇതാണ് ‘കുടുംബനായകൻ’ ജയറാം, ഒപ്പം കാളിദാസും...‘ആശകൾ ആയിരം’ ഗ്ലിംമ്സ് വിഡിയോ വൈറൽ
Mail This Article
×
ജയറാമിനെയും മകന്‍ കാളിദാസിനെയും പ്രധാനകഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫിന്റെ തിരക്കഥയിൽ ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘ആശകൾ ആയിരം’ സിനിമയുടെ ഗ്ലിംമ്സ് വിഡിയോ വൈറൽ.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന ചിത്രം അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണാണ് എഴുതിയത്. ചിത്രം ഫെബ്രുവരി 6നു തിയറ്ററുകളിലെത്തും.
ആശ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: ഷഫീഖ് പി വി.
Aashakal Ayiram: A Family Drama to Watch Out For: