ADVERTISEMENT

മലയാള സിനിമ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം പരമ്പരയിലെ പുതിയ ഭാഗം ‘ദൃശ്യം 3’. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതാണ് പുതിയ വിശേഷം.

2026 ഏപ്രിൽ 2ന് ചിത്രം ആഗോള റിലീസായി എത്തും. ‘വർഷങ്ങൾ കടന്നുപോയി. ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന കുറിപ്പോടെ, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വിഡിയോ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ADVERTISEMENT

‘ദൃശ്യം 3’ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ പ്രി റിലീസ് ബിസിനസ്സിലൂടെ 350 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. പ്രി ബിസിനസ്സ് ഡീലിലൂടെ മലയാളത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റെക്കോർഡും ‘ദൃശ്യം 3’ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ആഗോള തിയറ്റർ, ഓവർസീസ്, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് പനോരമ സ്റ്റുഡിയോസ് ആണ്.

ADVERTISEMENT
English Summary:

Drishyam 3, a highly anticipated Malayalam film starring Mohanlal and directed by Jeethu Joseph, is set to release on April 2, 2026. The movie has already made records with its pre-release business of 350 crores.

ADVERTISEMENT
ADVERTISEMENT