ADVERTISEMENT

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ. കോരിച്ചൊരിയുന്ന മഴയിൽ ഒരു കൊമ്പനുമായുള്ള സംഘട്ടനശേഷം അതിന്റെ മസ്തകം പിളർന്ന് മഴുവുമായി തലയുയർത്തി നിൽക്കുന്ന പെപ്പെയാണ് പോസ്റ്ററിൽ.

ക്യൂബ്സ് എന്റർടെയ്ൻമെന്‍റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ‘കാട്ടാളൻ’ മെയ് പതിനാലിനാണ് വേൾഡ് വൈഡ് റിലീസ്. ദുഷാര വിജയനാണ് ചിത്രത്തിൽ നായിക. ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, ഹിപ്സ്റ്റർ‍ തുടങ്ങി മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ്, പാർത്ഥ് തീവാരി തുടങ്ങിയവരുമടക്കം വലിയൊരു താരനിര ചിത്രത്തില്‍ ഒരുമിക്കുന്നു.

ADVERTISEMENT

ചിത്രത്തിൽ തന്റെ യഥാർത്ഥ പേരായ ‘ആന്റണി വർഗ്ഗീസ്’ എന്ന പേരിൽ തന്നെയാണ് നായകനായ ആന്റണി വർഗീസ് എത്തുന്നത്. കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിങ് – ഷമീർ മുഹമ്മദ്. ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്.

ADVERTISEMENT
Kaattalan: Antony Varghese's Fierce Second Look Poster Released:

Kaattalan, an action-packed Malayalam movie starring Antony Varghese, is set to release worldwide. The second look poster featuring Pepe in a fierce stance has gone viral, generating significant buzz for the film.

ADVERTISEMENT
ADVERTISEMENT