‘ഒരു പുഞ്ചിരി മാത്രം, മറ്റൊന്നും ആവശ്യമില്ല’: മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രം വൈറൽ Mammootty's Viral Photo Sparks Social Media Frenzy
Mail This Article
ഹാഫ് സ്ലീവ് ട്രെൻഡി ബ്ലാക്ക് ഷർട്ടണിഞ്ഞ് പുഞ്ചിരിതൂകി നിൽക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ജോർജാണ് ചിത്രം പോസ്റ്റ് ചെയ്തത്. ‘ഒരു പുഞ്ചിരി മാത്രം, മറ്റൊന്നും ആവശ്യമില്ല’ എന്നാണ് ചിത്രത്തോടൊപ്പം ജോർജ് കുറിച്ചത്. ൈഫസൽ ലമിയയാണ് ചിത്രം പകർത്തിയിരിക്കുന്നത്.
അതേ സമയം, മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’ സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം എത്തി. മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്.