‘ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും’: സർപ്രൈസ് കൂടുമോ ? Chatha Paccha: Ring of Rowdies - Release Details and Star Cast
Mail This Article
അദ്വൈത് നായർ സംവിധാനം ചെയ്ത് യുവതാരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന 'ചത്താ പച്ച: റിങ് ഓഫ് റൗഡീസ് റിലീസിനൊരുങ്ങുകയാണ്.അർജുൻ അശോകനും റോഷൻ മാത്യുവിനും ഒപ്പം ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ചത്താ പച്ച. ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും അതിഥി വേഷത്തിൽ എത്തുന്നുവെന്നാണ് സൂചന.
ഇപ്പോഴിതാ, ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്കു ചെയ്യുന്ന മോഹൻലാലിന്റെ വിഡിയോയാണ് നിർമാതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ‘ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും’ എന്നാണ് വിഡിയോയിൺ മോഹൻലാല്‍ പറയുന്നത്. മോഹൻലാലും മമ്മൂട്ടിയും ചിത്രത്തിൽ ഒരുമിച്ചെത്തുമോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.
അതേസമയം, സൂപ്പർ താരങ്ങളുടെ കാമിയോ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ എന്നിവരും ചിത്രത്തിലുണ്ട്.