എന്റെ പൊന്നോ പൊളിച്ചടുക്കി...‘ചുമ്മാ’ ലുക്കൊന്നു മാറ്റി ലാലേട്ടൻ, സോഷ്യൽ മീഡിയയിൽ ‘തീ’ പടർന്നു Mohanlal's Stunning Transformation for New Movie
Mail This Article
പുതിയ ഗെറ്റപ്പിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ഒരിടവേളയ്ക്കു ശേഷം താടിവടിച്ചുള്ള ലാലേട്ടന്റെ ലുക്ക് ആരാധകർ ആഘോഷമാക്കുകയാണ്. ‘ചുമ്മാ’ എന്ന കുപ്പോടെയാണ് മീശ പിരിച്ചുളള ചിത്രം താരം പങ്കുവച്ചത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ മാറ്റം. ചിത്രത്തിൽ പൊലീസ് വേഷത്തിൽ മോഹൻലാൽ എത്തും.
വൻ വിജയമായ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം മോഹൻലാൽ –തരുൺ മൂർത്തി ടീം ഒന്നിക്കുന്ന ചിത്രത്തിന് തൊടുപുഴയിൽ തുടക്കമായി. മീര ജാസ്മിനാണ് നായികയായി എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.
ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – ജേക്‌സ് ബിജോയ്, സഹസംവിധാനം – ബിനു പപ്പു, എഡിറ്റിങ് – വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ – ഗോകുല്‍ദാസ്.