മൂന്നു പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കുന്നു, ‘പദയാത്ര’ തുടങ്ങുന്നു Padayatra: A New Malayalam Movie by Adoor and Mammootty
Mail This Article
×
ഇന്ത്യൻ സിനിമയിലെ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും ഒന്നിച്ചപ്പോഴൊക്കെ അനന്തരം, വിധേയൻ, മതിലുകൾ എന്നീ ക്ലാസിക്കുകളാണ് പിറന്നത്. രണ്ടിലും മമ്മൂട്ടിയും അടൂരും നിരവധി ബഹുമതികൾക്കും അർഹരായി.
ഇപ്പോഴിതാ, മൂന്ന് പതിറ്റാണ്ടിനു ശേഷം രണ്ടാളും വീണ്ടും ഒന്നിക്കുകയാണ്, പുതിയ സിനിമയ്ക്കായി. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്. ‘പദയാത്ര’ എന്നാണ് ചിത്രത്തിന്റെ പേര്.
‘മതിലുകള്‍’ലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ആദ്യ ദേശീയ അവാർഡ് ലഭിച്ചത്. അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള അവാർഡും ലഭിച്ചു. ‘വിധേയന്‍’ലെ ഭാസ്കര പട്ടേലർ എന്ന കഥാപാത്രമായുള്ള പ്രകടനത്തിനും മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
Padayatra: A New Malayalam Movie by Adoor and Mammootty: