‘മാതൃരാജ്യത്തിന് ഹൃദയം നിറഞ്ഞ നന്ദി...’; പത്മഭൂഷൺ പുരസ്കാര നേട്ടത്തില്‍ നന്ദി പറഞ്ഞ് മമ്മൂട്ടി
Mail This Article
പത്മഭൂഷൺ പുരസ്കാര നിറവില്‍ മെഗാസ്റ്റാർ മമ്മൂട്ടി. പുരസ്കാര നേട്ടത്തില്‍ നന്ദി അറിയിച്ചുകൊണ്ട് താരം കുറിപ്പ് പങ്കുവച്ചു. പുരസ്‌കാരം നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങള്‍ക്കും സർക്കാരിനും നന്ദി അറിയിച്ചു കൊണ്ടാണ് പോസ്റ്റ്. ‘മാതൃരാജ്യത്തിന് നന്ദി...’ എന്നു തുടങ്ങുന്ന കുറിപ്പില്‍ റിപ്പബ്ലിക് ദിനാശംസ നേർന്നാണ് അവസാനിക്കുന്നത്.
‘മാതൃരാജ്യത്തിനു നന്ദി…. ‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ.’- എന്നാണ് മമ്മൂട്ടി കുറിച്ചത്. നടനു ആശംസകൾ നേർന്നുകൊണ്ട് നിരവധി പേര്‍ കമന്റുകള്‍ ഇട്ടു.
77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ അഭിമാന നേട്ടമാണ് കേരളം സ്വന്തമാക്കിയത്. എട്ട് മലയാളികള്‍ക്കാണ് ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മമ്മൂട്ടി, വി.എസ്. അച്യുതാനന്ദന്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങളുണ്ട്. മരണാനന്തര ബഹുമതിയായാണ് വി.എസിന് പത്മവിഭൂഷണ്‍ ലഭിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയ്ക്ക് നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ നല്‍കി ആദരിച്ചത്. 1998 ല്‍ പത്മശ്രീ നൽകി ആദരിച്ചിരുന്നു. അതേസമയം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്.