‘നിങ്ങളെല്ലാവരും കാത്തിരിക്കുന്നത് എന്റെ വിജയകഥ കേൾക്കാനാണ്...’: ‘പ്രതിഛായ’ ട്രെയിലർ ശ്രദ്ധേയമാകുന്നു
Mail This Article
നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ‘പ്രതിഛായ’യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ബാലചന്ദ്രമേനോൻ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ പ്രതിനായകനാകുന്നത് ഷറഫുദ്ധീൻ.
പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. കേരളം ഏറെ ചർച്ചചെയ്ത പല വിവാദങ്ങളും ട്രെയിലറിൽ കാണാം. പെരുന്നാൾ റിലീസായി ചിത്രം തിയയറ്ററുകളിലെത്തും എന്നാണ് സൂചന.
വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. സംഗീതം – ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ – മനോജ് സി.എസ്.