അടുത്തടുത്ത ദിവസങ്ങളില്‍ പൊന്നോമനകളുടെ പിറന്നാൾ...ആഘോഷമാക്കി സംവൃത സുനിലും കുടുംബവും Agastya and Rudra's Joyful Birthday Celebrations
Mail This Article
അടുത്തടുത്ത ദിവസങ്ങളില്‍ മക്കളായ അഗസ്ത്യയുടെയും രുദ്രയുടെയും പിറന്നാൾ ആഘോഷമാക്കി നടി സംവൃത സുനിലും കുടുംബവും.
‘‘ഞങ്ങളുടെ രൂരു ബേബിക്ക് ഇപ്പോൾ ആറ് വയസ്സ്! അമ്മയുടെ ഈ കുഞ്ഞു സന്തോഷത്തിന് ഒരായിരം ജന്മദിനാശംസകൾ!’’ എന്നാണ് ഇളയ മകൻ രുദ്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സംവൃത കുറിച്ചത്. രുദ്രയുടെ ആറാം ജന്മദിനമാണ് കഴിഞ്ഞത്. മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.
2020 ഫെബ്രുവരി 20- നാണ് രുദ്ര ജനിച്ചത്. മൂത്ത മകൻ അഗസ്ത്യയുടെ അഞ്ചാം പിറന്നാളിന് തൊട്ടുതലേന്നായിരുന്നു പൊന്നോമന പിറന്നത്. ‘Agastya, Our precious boy is 11 today! So proud of the incredible young man you are growing into!’ എന്നാണ് അഗസ്ത്യയുടെ പിറന്നാൾ ദിനത്തിൽ സംവൃത കുറിച്ചത്. അഗസ്ത്യയുടെ പതിനൊന്നാം പിറന്നാളായിരുന്നു ഫെബ്രുവരി 21 – നു.
2012 നവംബറിലായിരുന്നു കോഴിക്കോട് സ്വദേശിയും അമേരിക്കയിൽ എൻജിനീയറുമായ അഖിൽ ജയരാജുമായുള്ള സംവൃതയുടെ വിവാഹം. വിവാഹശേഷം അഭിനയജീവിതത്തോട് താൽക്കാലികമായി വിടപറഞ്ഞ താരം ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലെ കാലിഫോർണിയയിലാണ് താമസം. 2019-ൽ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരുന്നു.