ADVERTISEMENT

ആരാധകന്റെ മരണത്തിൽ വേദന പങ്കുവച്ച് നടൻ നിവിൻ പോളി. നിവിന്റെ ഫാൻസ് അസോസിയേഷനിലെ സജീവ സാന്നിധ്യമായിരുന്ന അതുലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പട്ടവരെല്ലാം.

‘പ്രിയപ്പെട്ട അതുലിന് ആദരാഞ്ജലികൾ. ഫാൻസ് അസോസിയേഷനിലെ സജീവ സാന്നിധ്യമായിരുന്ന അതുലിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. എന്റെ ഓരോ സിനിമയ്ക്കും പിന്നിൽ അതുലിനെപോലെ ആത്മാർത്ഥമായി കൂടെ നിൽക്കുന്നവരുടെ സ്നേഹമുണ്ട്. ആ സ്നേഹം എന്നും ഓർമിക്കപ്പെടും. അതുലിന്റെ വിയോഗത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ഞാനും പങ്കുചേരുന്നു’. – അതുലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നിവിൻ പോളി കുറിച്ചതിങ്ങനെ.

ADVERTISEMENT

നിരവധിയാളുകളാണ് നിവിന്റെ പോസ്റ്റിനു താഴെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നത്.

ADVERTISEMENT
Nivin Pauly Mourns Loss of Dedicated Fan:

Nivin Pauly shares his grief over the unexpected demise of Atul, a dedicated member of his fan association. The actor expressed his deep sorrow and extended his condolences to Atul's family and friends, acknowledging the unwavering support of his fans.

ADVERTISEMENT
ADVERTISEMENT