ADVERTISEMENT

പതിനഞ്ചാം വിവാഹവാർഷികത്തിന്റെ സന്തോഷത്തിൽ ഭാര്യ ആശയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പും പങ്കുവച്ച് നടൻ മനോജ് കെ ജയൻ.

‘ദൈവത്തിന്റെ കയ്യൊപ്പുള്ള ഞങ്ങളുടെ ഈ മനോഹരമായ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 15 വർഷം. കഴിഞ്ഞ കാര്യങ്ങൾ അയവിറക്കാനോ, ആരെയും പഴിചാരാനോ, വേദനിപ്പിക്കാനോ, ഇല്ലാ വചനങ്ങൾ പറയാനോ നിൽക്കാതെ, ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സന്തോഷകരമായ ജീവിതത്തിന്, സർവശക്തന് എന്നും നന്ദി പറഞ്ഞു കൊണ്ട് പ്രാർത്ഥനയോടെ ജീവിക്കുന്നു. കാരണം, എന്റെ ഈ ജീവിതം എനിക്ക് വിലമതിക്കാനാവാത്തതാണ്’ എന്നാണ് ആശയോടൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ കോർത്തിണക്കിയ കൊളാഷ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്.

ADVERTISEMENT

2011-ൽ ആണ് മനോജ് കെ. ജയൻ ആശയെ വിവാഹം കഴിച്ചത്. ഇരുവർക്കും അമൃത് എന്നൊരു മകനുണ്ട്.

ADVERTISEMENT
Manoj K Jayan and Ashaa Celebrate 15 Years of Blissful Marriage:

Manoj K Jayan celebrates his 15th wedding anniversary with his wife Ashaa, sharing heartfelt photos and a touching note expressing gratitude for their blessed life. The actor reminisced about their journey, emphasizing peace, joy, and thankfulness to the Almighty for their enduring happiness.

ADVERTISEMENT
ADVERTISEMENT