അത്യാവശ്യം വീട് പെയിന്റിങ്ങും വശമുണ്ടെന്നു പറഞ്ഞേക്ക്...‘ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്ന ഇടം ഞാൻ തന്നെ ഒരുക്കുന്നു’ എന്നു ശേഭന Shobana: Beyond Acting and Dancing, a Talented Painter
Mail This Article
നന്നായി അഭിനയിക്കാനും നൃത്തം ചെയ്യാനും മാത്രമല്ല, വേണമെങ്കില്‍ അത്യാവശ്യം വീട് പെയിന്റിങ്ങും വശമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയതാരം ശോഭന. ‘ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്ന ഇടം ഞാൻ തന്നെ ഒരുക്കുന്നു’ എന്ന കുറിപ്പോടെ തന്റെ വീടിന്റെ പെയിന്റിങ് ജോലികൾ താരം തന്നെ നേരിട്ട് ചെയ്യുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വീടിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചുവരുകൾ ചായം പൂശുന്നതിനെ ‘മൈ വേർഷൻ ഓഫ് ടെക്സ്ചർ പെയിന്റിങ്’ എന്നാണ് താരം വിശേഷിപ്പിച്ചിരിക്കുന്നത്.
വിഡിയോ വൈറലായതോടെ രസകരമായ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. ലോക്ക്ഡൗൺ കാലം മുതൽ സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്തായാലും ശോഭനയുടെ ഈ പുതിയ പരീക്ഷണവും ആരാധകർ ഏറ്റെടുത്തു.