ADVERTISEMENT

മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി മാറ്റി. ചിത്രം ഏപ്രിൽ 2 - ന് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുതിയ പ്രഖ്യാപനം അനുസരിച്ച് മെയ് 21 - നാണ് റിലീസ്. മോഹൻലാലിന്റെ ജന്മദിനമാണ് അന്ന് എന്ന പ്രത്യേകത കൂടിയുണ്ട് പുതിയ റിലീസ് തീയതിക്ക്. നിർമ്മാതാക്കളായ ആശിർവാദ് സിനിമാസാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമാവുന്നില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലെ റിലീസ് തടസപ്പെടാതിരിക്കാനാണ് മെയ് മാസത്തിലേക്ക് ചിത്രം മാറ്റിയതെന്നാണ് സൂചന.

ADVERTISEMENT

മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ദൃശ്യം 3ഏറ്റവും വലിയ വിജയമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ADVERTISEMENT
Drishyam 3 Release Date Announced: A New Chapter Begins:

Drishyam 3, the highly anticipated Mohanlal-Jeethu Joseph collaboration, has officially postponed its release date. Originally slated for April 2nd, the film will now premiere on May 21st, coinciding with Mohanlal's birthday.

ADVERTISEMENT
ADVERTISEMENT