‘ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’; ചെരുപ്പിടാതെ ഓട്ടം, മഞ്ഞിൽ കിടന്നുരുണ്ട് ചാക്കോച്ചൻ! വിഡിയോ വൈറല്‍ Actor Kunchacko Boban's Hilarious Snow Video
Mail This Article
മഞ്ഞിൽ ഓടിക്കളിച്ച് സന്തോഷം പങ്കുവച്ച് പ്രിയതാരം കുഞ്ചാക്കോ ബോബൻ. മഞ്ഞു വീണുകിടക്കുന്ന മുറ്റത്തേക്ക് ട്രൗസർ മാത്രം ധരിച്ച് ഓടിയിറങ്ങുന്ന വിഡിയോയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘ഒരു ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
മഞ്ഞിലൂടെ ചെരുപ്പിടാതെ ഓടുന്ന താരം മഞ്ഞിൽ കിടന്നുരുളുന്നതും വിഡിയോയിലുണ്ട്. പുതിയ സിനിമയായ ‘ഒരു ദുരൂഹസാഹചര്യത്തിൽ’ എന്ന സിനിമയുടെ പേരുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റ്. നിരവധിപേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ‘ഇതൊരു വല്ലാത്ത തൊലിക്കട്ടി ആയിപ്പോയി’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ റിലീസ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ചിത്രം ഏപ്രിലിൽ തിയറ്ററുകളിൽ എത്തും.