ഈസ്റ്ററിന്റെ വിശുദ്ധിയിൽ...മിയ ജോര്‍ജ് പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ Mia George Stuns in Mother Mary-Inspired Easter Photos
Mail This Article
നടി മിയ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ. പരിശുദ്ധ മദര്‍ മേരിയെ അനുസ്മരിക്കുന്ന ലുക്കിലാണ് മിയ ചിത്രങ്ങളില്‍. ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ചാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ‘Happy Easter everyone...Got an opportunity to dress up as mother mary. Just thought of sharing these pictures on this special day...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.
മിനിസ്‌ക്രീനിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലേക്കെത്തിയ താരമാണ് മിയ. അല്‍ഫോന്‍സാമ എന്ന സീരിയലിലെ പ്രകടനമാണ് മിയയെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. നിരവധി സിനിമകളിലും മിയ നായികയായി തിളങ്ങി. ഒരു സ്‌മോള്‍ ഫാമിലി, മെമ്മറീസ്, ഡോക്ടര്‍ ലവ്, വിശുദ്ധന്‍, അനാര്‍ക്കലി, പാവാട തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ മിയയുടെ സ്ഥാനം ഉറപ്പിച്ചു. തമിഴിലും തെലുങ്കിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
2020-ല്‍ ബിസിനസ്സുകാരനായ അശ്വിനുമായുള്ള വിവാഹശേഷം ചെറിയൊരു ഇടവേള എടുത്ത താരം മകന്‍ ലൂക്കയുടെ ജനനത്തിനു ശേഷം അഭിനയരംഗത്തേക്കു മടങ്ങിയെത്തി.