ADVERTISEMENT

മലയാള സിനിമയുടെ പ്രിയസംവിധായകൻ ഭദ്രൻ മാട്ടേലിന്റെ യോഗാഭ്യാസത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ. മകൾ ആംലി മാട്ടേലാണ് അദ്ദേഹം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. ശീർഷാസനം ചെയ്യുന്ന ഭദ്രനെ ചിത്രങ്ങളിൽ കാണാം. ‘സാധാരണ അപ്പൻമാർ 75 വയസ്സ് ഒക്കെ ആകുമ്പോൾ വിശ്രമിക്കും. പക്ഷേ, എന്റെ അപ്പൻ ചെയ്യുന്നത് ശീർഷാസനമാണ്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ആംലി കുറിച്ചത്.

സിനിമയിൽ നിന്നു ചെറിയ ഇടവേളയെടുത്ത ഭദ്രൻ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം അദ്ദേഹത്തിന്റെ കൾട്ട് സിനിമ ‘സ്ഫടികം’ ഫോർ കെ സാങ്കേതിക മികവിൽ അടുത്തിടെ വീണ്ടും തിയറ്ററുകളിലെത്തിച്ചപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT