‘ചെകുത്താന്റെ പ്ലാൻ തെറ്റിക്കുന്നതാ ദൈവത്തിനിഷ്ടം’: ആക്ഷന്റെ പൂരക്കാഴ്ചകളുമായി ‘കാട്ടാളൻ’ ട്രെയിലർ Kaattalan Movie Trailer Unleashed: A Thrilling Saga of Elephant Tusk Smuggling
Mail This Article
ആക്ഷന്റെ പൂരക്കാഴ്ചകളുമായി ‘കാട്ടാളൻ’ സിനിമയുടെ ട്രെയിലർ. ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ ആനക്കൊമ്പ് കള്ളക്കടത്തിന്റെ കഥയാണ് പറയുക. മേയ് മാസമാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
സിനിമയ്ക്കായി സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും ‘കാട്ടാളനി’ൽ സംഗീതമൊരുക്കുന്നുണ്ട്. ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.
സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിങ് – ഷമീർ മുഹമ്മദ്. ക്യൂബ്സ് എന്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് നിർമാണം.