‘കോളജ് കുമാരനെപ്പോലെ.. ധ്രുവിന്റെ ചേട്ടനാണോ?’; 60ാം പിറന്നാളിന് ‘റെമോ’ ലുക്കിൽ ഞെട്ടിച്ച് വിക്രം! Chiyaan Vikram's Ageless Charm on 60th Birthday
Mail This Article
×
അറുപതാം പിറന്നാൾ ദിനത്തിൽ ചുള്ളന്‍ പയ്യനെ പോലെ തെന്നിന്ത്യന്‍ താരം വിക്രം. താരത്തിന്റെ ജന്മദിനത്തില്‍ പങ്കുവച്ച വിഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിക്രമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അന്യനി’ലെ ‘റെമോ’ ലുക്കിലാണ് താരം. പാറിപ്പറന്ന മുടിയും സ്റ്റൈലന്‍ ഗ്ലാസും ഹൂഡിയുമൊക്കെയായി യങ് ലുക്കിലാണ് വിക്രം.
മകൻ ധ്രുവ് വിക്രമാണ് താരത്തിന്റെ വിഡിയോ പകർത്തിയിരിക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിഡിയോക്ക് താഴെ കമന്റുകളുമായി എത്തിയത്. ‘റെമോ’ എന്നായിരുന്നു നടൻ ഉണ്ണി മുകുന്ദന്റെ കമന്റ്. കോളജ് കുമാരനെപ്പോലെയുണ്ടെന്നും വിക്രത്തെ കണ്ടാൽ ധ്രുവിന്റെ ചേട്ടനാണെന്നേ പറയൂ എന്നും ആരാധകർ കുറിച്ചു.
Chiyaan Vikram's Ageless Charm on 60th Birthday: