‘എന്നും എപ്പോഴും...’; വിസ്മയയ്ക്കും പ്രണവിനുമൊപ്പമുള്ള ക്യൂട്ട് ചിത്രവുമായി ശാന്തി ആന്റണി, വൈറല്‍ Santhy Antony Shares Cherished Moments with Pranav and Vismaya
Mail This Article
നടന്‍ മോഹൻലാലിന്റെ സന്തതസഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മോഹൻലാലിന്റെ മക്കളായ വിസ്മയയെയും പ്രണവിനെയും ചേർത്തുപിടിച്ചിരിക്കുന്ന പഴയകാല ചിത്രവും ഏറ്റവും പുതിയ ചിത്രവും കോർത്തിണക്കിയാണ് പങ്കുവച്ചത്.
‘എന്നും എപ്പോഴും...’ എന്നാണ് ചിത്രങ്ങൾക്കു അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ആരാധകർ ഉൾപ്പടെ നിരവധിപ്പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയത്. പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലം കണ്ട കൗതുകത്തിലായിരുന്നു ആരാധകര്‍. മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണിക്കും ഭാര്യ ശാന്തിക്കും പ്രണവും വിസ്മയയും മക്കളെപ്പോലെ തന്നെയാണ്.
പ്രണവ് ആദ്യമായി നായകനായെത്തിയ ‘ആദി’ എന്ന ചിത്രം നിർമിച്ചത് ആന്റണിയായിരുന്നു. വിസ്മയയുടെ ആദ്യ സിനിമയ്ക്കു ചുക്കാൻ പിടിക്കുന്നതും ആന്റണി പെരുമ്പാവൂർ ആണ്.