‘കത്തനാർ’ കഴിഞ്ഞു, ഇനി ‘മായൻ’: ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സിനിമ വരുന്നു Jayasurya's New Dark Thriller 'Mayan: Chapter One' Begins Production
Mail This Article
ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘മായൻ: ചാപ്റ്റൻ വൺ’ എന്നു പേര്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഡാർക് ത്രില്ലറാകും. സിനിമയുടെ മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനായി ജയസൂര്യ വേഷമിടുന്നു.
കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ സിനിമ ആരംഭിച്ചു. അടുത്ത മാസം ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ ആരംഭിക്കും. യൂറോപ്യൻ രാജ്യങ്ങളും ലൊക്കേഷനാകും.
എന്റർടെയ്ൻമെന്റിന്റെ അപ്പാപ്പനായി ഷാജി പാപ്പനും ആടു സംഘവും! ‘ആട് 3’ റിവ്യൂ വായിക്കാം
റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ജയസൂര്യ, നൈല ഉഷ എന്നിവർക്കൊപ്പം വിജയ് ബാബുവും നിരഞ്ജന അനൂപും പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിങ് – പ്രവീൺ പ്രഭാകർ.