തീരാത്ത പ്രണയത്തിന്റെ 38 വർഷങ്ങൾ...വിവാഹവാർഷികം ആഘോഷമാക്കി മോഹൻലാലും സുചിത്രയും Mohanlal and Suchitra Celebrate 38th Wedding Anniversary
Mail This Article
×
ഇന്ന് മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും 38-ാം വിവാഹവാര്‍ഷികം. 1988 ഏപ്രില്‍ 28 ന് തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മോഹന്‍ലാലിനും സുചിത്രയ്ക്കും ആശംസ നേര്‍ന്ന് നിരവധി ആരാധകരും സിനിമാതാരങ്ങളും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിൽ ഉള്‍പ്പെടെ ഇവര്‍ക്കായി ആശംസകള്‍ ഒഴുകുകയാണ്.
പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. മോഹൻലാല്‍- സുചിത്ര ദമ്പതിമാര്‍ക്ക് പ്രണവ്, വിസ്‍മയ എന്നീ രണ്ട് മക്കളാണുള്ളത്. രണ്ടാളും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
Mohanlal and Suchitra Celebrate 38th Wedding Anniversary: