റോഷൻ മാത്യുവും ശ്രുതി മേനോനും ഒന്നിക്കുന്നു...‘ഉയിർ’ ടൈറ്റിൽ പോസ്റ്റർ എത്തി M. Padmakumar's New Film Titled 'Uyiir'
Mail This Article
എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ‘ഉയിർ’ എന്നു പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. റോഷൻ മാത്യു,ശ്രുതി മേനോൻ,ബൈജു സന്തോഷ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ.
വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ നിഖിൽ. കെ. മേനോനാണ്.
വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് & ഇമ്മോഷണൽ ക്രൈം ത്രില്ലറായിട്ടാണ് ചിത്രത്തിന്റെ അവതരണം. ഇൻസ്പക്ടർ അൻഷാദിന്റെ കഥയ്ക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് മണികണ്ഠൻ അയ്യപ്പ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.