ചിദംബരത്തിന്റെ ‘ബാലൻ’ കാൻസ് ഫിലിം ഫെസ്റ്റിവലിൽ! മാർക്കറ്റിങ് സ്ക്രീനിങ് മേയ് 14ന് Chidambaram's 'Balan' to Premiere at Cannes Film Festival
Mail This Article
×
ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ’ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങിന് ഒരുങ്ങുന്നു. മേയ് 14ന് ആണ് ചിത്രത്തിന്റെ മാർക്കറ്റിങ് സ്ക്രീനിങ്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന. ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് ‘ബാലൻ’.
ഛായാഗ്രഹണം: ഷൈജു ഖാലിദ്, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ: ഗണപതി.
Chidambaram's 'Balan' to Premiere at Cannes Film Festival: