ആനന്ദ് മേനന്റെ ‘ഹാപ്പിലൂപ്പ്’ വരുന്നു... മഞ്ജു വാരിയർക്കൊപ്പം മുകേഷും പ്രധാന വേഷത്തിൽ Manju Warrier's New Film 'Happilupp' Title Poster Revealed
Mail This Article
×
മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ‘ഹാപ്പിലൂപ്പ്’ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി.
ഗൗതമന്റെ രഥം, വാഴ 1 എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ മുകേഷ്, ജെ പി തുമിനാട്, മധു വാരിയർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഛായാഗ്രഹണം - ഗൗതം ശങ്കർ, എഡിറ്റർ - കണ്ണൻ മോഹൻ, സംഗീതം - ഇലക്ട്രോണിക് കിളി & പാർവതീഷ് പ്രദീപ്.
Manju Warrier's New Film 'Happilupp' Title Poster Revealed: