‘ഏഴു വർഷത്തെ മുറിപ്പാടുകൾ പേറുന്നുണ്ട്, എങ്കിലും അവ മനോഹരമായി ഉണങ്ങിക്കൊണ്ടിരിക്കുന്നു’: അന്ന രാജന്റെ പോസ്റ്റ് ചർച്ചയാകുന്നു Actress Anna Rajan's Powerful Instagram Revelation
Mail This Article
×
നടി അന്ന രാജന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു. ‘ഏഴു വർഷത്തെ മുറിപ്പാടുകൾ പേറുന്നുണ്ട്, എങ്കിലും അവ മനോഹരമായി ഉണങ്ങിക്കൊണ്ടിരിക്കുന്നു’ എന്നാണ് തന്റെ ചില ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.
ജീവിതത്തിലോ കരിയറിലോ കഴിഞ്ഞ ഏഴ് വർഷങ്ങൾ നൽകിയ അനുഭവങ്ങളെയും അതിൽ നിന്നു നേടിയ കരുത്തിനെയും സൂചിപ്പിക്കുന്നതാണ് താരത്തിന്റെ പോസ്റ്റ്. കുറിപ്പിനൊപ്പം പച്ചപ്പ്, ജീവിതം, ഹീലിങ്, വളർച്ച, സമാധാനം, സെൽഫ് ലവ്, പുതിയ തുടക്കം എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും താരം ചേർത്തിട്ടുണ്ട്.
‘അങ്കമാലി ഡയറീസി’ലൂടെ മലയാളികളുടെ ഇഷ്ടം നേടി അന്ന രാജൻ സോഷ്യൽ മീഡിയയില്‍ സജീവമാണ്. സോഷ്യൽ മീഡിയയിൽ വലിയ ബോഡി ഷേയ്മിങ്ങും അന്ന നേരിട്ടിട്ടുണ്ട്. ഇതിനു താരം നൽകിയ മറുപടികളും ചർച്ചയായിരുന്നു.
Actress Anna Rajan's Powerful Instagram Revelation: