ADVERTISEMENT

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടൻ ജയറാം. ജയറാമിനൊപ്പം ഭാര്യയും നടിയുമായ പാർവതിയുമുണ്ടായിരുന്നു.

‘ലോകത്തെ മുഴുവന്‍ പ്രചോദിപ്പിക്കുന്ന മഹാനായ ഒരാളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കരുതുന്നു’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ജയറാം കുറിച്ചത്.

ADVERTISEMENT

ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച. ജയറാം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മലയാള സിനിമയുടെ പ്രിയനടനായ ജയറാം സമൂഹമാധ്യമങ്ങളിലൂടെ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT
Jayaram's Joyful Encounter with Dalai Lama:

Jayaram, a beloved Malayalam actor, met with the Tibetan spiritual leader, the Dalai Lama, in Dharamshala, sharing his joy and considering the encounter a blessing. He was accompanied by his wife and actress, Parvathy, and the pictures from their meeting have gone viral on social media.

ADVERTISEMENT
ADVERTISEMENT