‘ഈ ഭൂമിയിൽ ഉള്ള മാറ്റൊന്നിനു വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല’: മനോഹരചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ Dileep and Kavya Madhavan's Latest Photos Go Viral
Mail This Article
മലയാള സിനിമയിലെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. സിനിമയിൽ നായികാനായകൻമാരായി വൻ വിജയങ്ങൾ നേടിയ ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. മഹാലക്ഷ്മിയാണ് ദമ്പതികളുടെ മകൾ.
ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നു ഇടവേള എടുത്ത കാവ്യ ഇപ്പോൾ വസ്ത്രബ്രാൻഡിന്റെ ഉടമയാണ്. ഒപ്പം സോഷ്യൽ മീഡിയയിലും സജീവമായി. തന്റെയും തന്റെ സംരംഭത്തിന്റെയും വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ദിലീപിനൊപ്പമുള്ള തന്റെ ചില പുതിയ ചിത്രങ്ങൾ കാവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്. ദീലീവും കാവ്യയും നായികാനായകൻമാരായ ചരിത്രവിജയം ‘മീശമാധവനി’ലെ സൂപ്പർഹിറ്റ് ഡയലോഗായ ‘ഈ ഭൂമിയിൽ ഉള്ള മാറ്റൊന്നിനു വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല’ എന്നതാണ് ഒരാൾ കമന്റായി കുറിച്ചിരിക്കുന്നത്. ‘ഒന്നുകൂടി ബിഗ് സ്‌ക്രീനിൽ ഈ കോമ്പോ കാണാൻ ആഗ്രഹിക്കുന്നു’ എന്നാണ് മറ്റൊരാൾ കമന്റിട്ടത്.