‘വരാനിരിക്കുന്ന മനോഹരമായ ജീവിതയാത്രയെ ഏറെ ആവേശത്തോടെ വരവേൽക്കാന്‍ സാധിക്കട്ടെ’: ആശംസകളുമായി മോഹൻലാൽ Mohanlal Wishes Producer Antony Perumbavoor on His Birthday
Mail This Article
തന്റെ സന്തതസഹചാരിയും പ്രമുഖ നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന് പിറന്നാള്‍ ആശംസകളുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. കഴിഞ്ഞ ദിവസമായിരുന്നു ആന്റണിയുടെ ജൻമദിനം. ആന്റണിയുടെ വിവാഹവാർഷികവും ഇതേ ദിവസം ആണെന്ന പ്രത്യേകതയുണ്ട്.
‘പ്രിയപ്പെട്ട ആന്റണിക്ക് ജന്മദിനാശംസകൾ. സമാധാനവും നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. ജീവിതത്തിൽ ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിക്കാൻ ഈ വർഷത്തിന് കഴിയട്ടെ’ എന്നാണ് ആന്റണിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മോഹൻലാൽ കുറിച്ചത്.
‘നിങ്ങൾക്കും ശാന്തിക്കും വിവാഹവാർഷിക ആശംസകൾ. ഒരുമിച്ച് കെട്ടിപ്പടുത്ത ജീവിതത്തെ കൃതജ്ഞതയോടെ ഓർക്കാനും, വരാനിരിക്കുന്ന മനോഹരമായ ജീവിതയാത്രയെ ഏറെ ആവേശത്തോടെ വരവേൽക്കാനും നിങ്ങൾക്ക് സാധിക്കട്ടെ’ എന്നാണ് ആന്റണിക്കും ഭാര്യ ശാന്തിക്കും വിവാഹവാർഷിക ആശംസകൾ നേർന്ന് താരം കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ആന്റണി പെരുമ്പാവൂരിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാലിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.