നവാഗതനായ തമ്പിയുടെ സംവിധാനത്തിൽ ബിജു മേനോൻ നായകനാകുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം ഒരു എന്റർടെയ്നറാണെന്ന് ഫസ്റ്റ് ലുക്ക് സൂചന നൽകുന്നു.
ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ചിത്രത്തിന്റെ സഹ നിർമാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡിഓപി : സജിത് പുരുഷൻ, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യെശോധരൻ.