ADVERTISEMENT

അർജുൻ നായകനായ തമിഴ് സിനിമ ‘ബ്ലാസ്റ്റ്’ ഇപ്പോൾ വൻ വിജയം നേടി തെന്നിന്ത്യയാകെ പ്രദർശനം തുടരുകയാണ്. സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ഈ സിനിമ ഒരു ഫാമിലി – ആക്ഷൻ എന്റർടെയ്നറാണ്. അഭിരാമിയും പ്രീതി മുകുന്ദനുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ ശൈലൻ ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയ ‘ബ്ലാസ്റ്റ്’റിവ്യൂ വായിക്കാം –

വെക്കേഷനും വിഷു, പെരുന്നാൾ സീസണുകളും പ്രമാണിച്ച് ഒരുപാട് ഹൈപ്പുള്ള സിനിമകൾ വിവിധ ഇന്ത്യൻ ഇൻഡസ്ട്രികളിലായി കഴിഞ്ഞ രണ്ടുമാസങ്ങളിൽ ഇറങ്ങി. ചിലതെല്ലാം പ്രേക്ഷകരുടെ പ്രതീക്ഷ കാത്തു. ചിലത് ചീറ്റിപ്പോയി. വേറെ ചിലത് പ്രേക്ഷകർ മോഡറേഷൻ മാർക്ക് കൊടുത്ത് അഡ്ജസ്റ്റ് ചെയ്തു. എന്നാൽ ഒരു ഹൈപ്പുമില്ലാതെ വന്ന ഒരു ചെറിയ തമിഴ് സിനിമ,‘ബ്ലാസ്റ്റ്’, ബോക്സോഫീസിൽ ഇടിവെട്ട് ആവുന്ന കാഴ്ചയ്ക്കാണ് സിനിമാലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

ADVERTISEMENT

കരിയറിൽ മങ്ങലേറ്റ് സൈഡ് റോളുകളും വില്ലൻ റോളുകളുമൊക്കെ ചെയ്തു വരുന്ന അർജുൻ സർജ എന്ന ആക്ഷൻ കിംഗ് അർജുൻ ആണ് മെയിൻ (ഹീറോ എന്നൊക്കെ ചുമ്മാ ഒരോളത്തിൽ പറയാമെന്നേയുള്ളൂ. കോമൺമാനാണ്). ഒപ്പം ഒരുപാട് സ്റ്റാർ വാല്യൂ ഒന്നുമില്ലാത്ത അഭിരാമി, പ്രീതി മുകുന്ദ് എന്നിവർ. സുഭാഷ്‌ കെ. രാജ് എന്ന ഡയറക്ടറുടെ പേര് ഇന്നേവരെ ആരും കേട്ടിട്ടില്ല. എടുത്തു പറയാവുന്ന വേറെ ഏതെങ്കിലും ഷുവർ ബെറ്റ് മെറ്റീരിയൽസ് ‘ബ്ലാസ്റ്റ്‌’ എന്ന സിനിമയ്ക്ക് പിറകിൽ ഇല്ല. ഹൈപ്പ് ഒട്ടുമില്ലാതിരിക്കുന്നത് സ്വാഭാവികം. എന്നിട്ടും പടം കേറി കൊളുത്തി. അതാണ് content ന്റെ പവർ. പണി അറിയാവുന്നവന്റെ മിടുക്ക്.

സ്റ്റാർകാസ്റ്റിന്റെ കാര്യം പറഞ്ഞപോലെ സിനിമയുടെ സ്റ്റോറി ലൈനും സിമ്പിൾ... ഒതുങ്ങിക്കൂടി ജീവിക്കുന്ന രാജാരാമൻ എന്ന ഒരു മിഡിൽ ക്ലാസ്സ് കുടുംബനാഥൻ. തയ്യൽക്കാരിയായ ഭാര്യ നീലവേണി. കോൾ സെന്ററിൽ ജോലി ചെയ്യുന്ന മകൾ നിലാ. സമാധാനപരമായ അവരുടെ കുടുംബജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന ചില അതിഥികൾ. ഇപ്പോൾ ‘ദൃശ്യ’ത്തിലെ ജോർജ്കുട്ടിയേയും കുടുംബത്തെയും ഓർമ്മ വന്നേക്കാം. പക്ഷേ രണ്ടു സിനിമകളും തമ്മിലുള്ള സാമ്യം ഈയൊരു പോയിന്റിൽ തീരുന്നു. വർക്ക് വേറെയാണ്.

ADVERTISEMENT

എക്സിക്യൂഷൻ ലെവലിൽ ‘ദൃശ്യ’ത്തിൽ നിന്നും നേരെ ഓപ്പോസിറ്റ് എക്സ്ട്രീമിൽ ആണ് ‘ബ്ലാസ്റ്റി’ന്റെ ഗ്രാഫ്. രാജാരാമൻ എന്ന പാവപ്പെട്ട ഗൃഹനാഥൻ ഒരു കരാട്ടെ മാസ്റ്റർ കൂടി ആണ് എന്നതിൽ ആണ് സിനിമയുടെ ന്യൂക്ലിയസ് കിടക്കുന്നത്. ടൈറ്റിൽ കാണിച്ച് അഞ്ചാമത്തെ മിനിറ്റ് മുതൽ ഗൂസ്ബമ്പ് പരിപാടി ആരംഭിക്കുകയായി. പിന്നീട് കൃത്യമായ ഇടവേളകളിൽ രോമാഞ്ചത്തിന്റെയും ഹൈമൊമെന്‍റ്സിന്റേം ഏറും കളിയുമാണ്. ഫാമിലി സെന്റിമെന്‍റ്സ് പ്ലസ് high octane ആക്ഷൻ എന്ന വിചിത്രമായ കോമ്പിനേഷൻ ആണ് സംവിധായകൻ സുഭാഷ് കെ. രാജ് പരീക്ഷണാത്മകമായി ബ്ലെൻഡ് ചെയ്ത് വിജയത്തിൽ എത്തിച്ചിരിക്കുന്നത്.

എന്തുപറയുന്നു എന്നതിലുപരി എങ്ങനെപറയുന്നു എന്നതാണ് വിജയത്തെ നിർണയിക്കുന്ന ഫാക്ടർ എന്നത് അടിവരയിടുന്ന സ്ക്രിപ്റ്റിങ്ങും മേക്കിങ്ങും ആണ് ‘ബ്ലാസ്റ്റ്‌’ന്റേത്. ആക്ഷൻ എന്നുപറയുമ്പോൾ സാധാരണ കോമേഴ്സ്യൽ സിനിമകൾ ഫോളോ ചെയ്യുന്ന ടൈപ്പ് അന്തംവിട്ട കയറുകെട്ടിവലി അല്ല. മാർഷ്യൽ ആർട്സിന്റെ ദ്രുതചലനങ്ങളും സ്റ്റെപ്പുകളും കിക്കുകളും വച്ചാണ് ഫിനിക്സ് പ്രഭു കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

ADVERTISEMENT

മടുപ്പിക്കുന്നില്ല എന്നുമാത്രമല്ല ആവേശകരമായി തന്നെ ഫാമിലി ഓഡിയൻസിന് പോലും അത് സ്‌ക്രീനിൽ അനുഭവിച്ചറിയാനാവുന്നു. 20വയസിനു മുൻപ് സിനിമയിലെത്തി 1980കളിൽ തന്നെ ആക്ഷൻ ഹീറോ ആയി മാറിക്കഴിഞ്ഞ അർജുൻ സർജ അറുപത്തിമൂന്നാം വയസ്സിലും തന്റെ ഫിറ്റ്നസ്സും ചടുലതയും സ്വാഗും മെയിന്റയിൻ ചെയ്യുന്നത് അദ്‌ഭുതകരമായിട്ടാണ്. അർജുൻ അല്ലാതെ വേറെ ആര് രാജാരാമന്റെ റോള് ചെയ്തിരുന്നെങ്കിലും ‘ബ്ലാസ്റ്റ്‌’ ചീറ്റിപ്പോയേനെ.

അർജുനെ സംബന്ധിച്ച് നാലു പതിറ്റാണ്ട് കാലത്തെ ബാക്കപ്പ് ഉണ്ടെങ്കിൽ ഇതൊന്നുമില്ലാതെ പ്രീതി മുകുന്ദും അഭിരാമിയും അർജുനൊപ്പം ‘കട്ടയ്ക്ക് കട്ട’ സെഞ്ചുവച്ച വെടിക്കെട്ട് ആണ് ബ്ലാസ്റ്റിന്റെ ഹൈലൈറ്റ്. കണ്ണപ്പയിലും സർവ്വം മായയിലുമൊക്ക പ്രെറ്റി റോളുകളിൽ കാണപ്പെട്ട അതേ പ്രീതി തന്നെയാണോ ഇവിടെ കാണപ്പെടുന്ന ചീറ്റപ്പുലി എന്ന് വാ പൊളിച്ചു പോവുന്ന സീനുകൾ ഒന്നും രണ്ടും പത്തും അല്ല. അഭിരാമിയുടെ കാര്യവും വിഭിന്നമല്ല.

ഇവരുടെ മൂന്നുപേരുടെയും പെർഫോമൻസിനെ പതിൻമടങ്ങായി സ്‌ക്രീനിൽ പൊലിപ്പിച്ചെടുക്കുന്നത് രവി ബസ്രൂർ ചെയ്ത ബാക്ക് ഗ്രൗണ്ട് സ്‌കോറിംഗ്. പതിവ് ‘KGF’ ലെവൽ ലൗഡ്/കാതടപ്പൻ പരിപാടി തോട്ടിൽ കളഞ്ഞ് ബസ്രൂർ മച്ചാൻ നൈസുകളി പിടിച്ചിരിക്കുന്നു... കേൾക്കുമ്പോൾ വാമാക്കുന്ന ടൈപ്പ് ഇംഗ്ലീഷ് സോങ്‌സ് ഒക്കെ അടിയുടെ ബാക്ക്ഗ്രൗണ്ടിൽ പെടച്ചത് ടോട്ടൽ fresh ഫീൽ സമ്മാനിക്കുന്നുണ്ട് .

വില്ലന്മാരുടെ സൈഡിൽ ഒരു ലോഡ് ആളുകളുണ്ട്. മെയിൻ കോർപ്പറേറ്റ് വില്ലൻ വരുൺ ദയാളൻ ആയി ജോൺ കൊക്കൻ അങ്ങേരുടെ ടെമ്പ്ലേറ്റ് സ്യൂട്ട് ലാണ്. പക്ഷേ അരുൺ ചന്ദ്രശേഖരൻ കിടുക്കി കളഞ്ഞു. ഭാവിയിൽ സമാനറോളുകളിൽ ആറാടുക തന്നെ ചെയ്യും. അതിനുള്ള കാലിബർ കാണുന്നു. അനാവശ്യറോളുകളും അഭിനേതാക്കളും വെറുതെ വന്നുപോവുന്നില്ല എന്നതും നോട്ടബിൾ ആണ്.

പ്രേക്ഷകരെ ഇമോഷണലി കണക്ട് ചെയ്യിപ്പിക്കുന്ന സ്ക്രിപ്റ്റ് ഉണ്ട് എന്നതാണ് ‘ബ്ലാസ്റ്റ്‌’ ന്റെ നട്ടെല്ല്. സുഭാഷ് കെ. രാജ് എന്ന ഡയറക്ടർ അക്കാര്യത്തിൽ പത്തിൽ പത്ത്. ഒരിക്കലും കണ്ടുമുട്ടാനോ ഒരേ ഫ്രെയിമിൽ വരാനോ ഒരു സാധ്യതയുമില്ലാത്ത രാജാരാമന്റെ കുടുംബത്തെയും വരുൺ ദയാളന്റെ കോർപ്പറേറ്റ് പ്രോജക്ട്ടുകളെയും ലൈഫിലെ ചില അപ്രതീക്ഷിത ബട്ടർഫ്ലൈ എഫക്റ്റുകൾ കണക്റ്റ് ചെയ്യിപ്പിക്കുന്നതെങ്ങനെ എന്ന് സ്ക്രിപ്റ്റിൽ മെനഞ്ഞ് മെനഞ്ഞു കൊണ്ടുവന്നിരിക്കുന്നത് ബ്രില്യന്‍റ് ആയിട്ടാണ്. സിനിമ നേടുന്ന വിജയം അർഹിക്കുന്നത് തന്നെ...

ദൃശ്യം നാല്’ ചെയ്യാൻ ജീത്തു ജോസഫും ആന്റണിയും പ്ലാൻ ഉണ്ടെങ്കിൽ അതിനു മുൻപ് ‘ബ്ലാസ്റ്റ്‌’ ഒന്ന് കണ്ടുവെക്കുന്നത് ഗുണം ചെയ്യും. ജോർജ്കുട്ടിയുടെ ഗിയർ ഓൾറെഡി മൂന്നാം ദൃശ്യത്തിൽ ഷിഫ്റ്റ്‌ ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ചും. ഹിന്ദിക്കാർ എന്തായാലും ഇത് ചൂണ്ടുമെന്നത് ഉറപ്പ്!

Blast Tamil Movie: A Box Office Hit:

Blast is a recently released Tamil family-action entertainer starring Arjun, garnering significant box office success across South India. Directed by Subhash K Raj, the film features Abhirami and Preethi Mukundhan in key roles, offering a compelling blend of family sentiments and high-octane action.

ADVERTISEMENT