ലോക സിനിമയിലെ എക്കാലത്തേയും വലിയ വിസ്മയമാണ് ഹോളിവുഡിന്റെ ഗ്ലാമർ ക്വീൻ ആയിരുന്ന നടി മെർലിൻ മൺറോ. മെർലിന്റെ 100 ആം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ മലയാളത്തിന്റെ പ്രിയനടൻ മനോജ് കെ.ജയൻ പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണ് ശ്രദ്ധേയമാകുന്നത്.
മെർലിൻ മൺറോയുടെ ഡ്യൂപ്പിനെ കണ്ടതിനെക്കുറിച്ചും ചിത്രം പകര്‍ത്തിയതിനെക്കുറിച്ചുമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘കഴിഞ്ഞ മാസം അമേരിക്കയിലെ യൂണിവേഴ്സല്‍ സ്റ്റുഡിയോസില്‍ കറങ്ങി നടക്കുമ്പോൾ, ദാ നിൽക്കുന്നു...പഴയ ഹോളിവുഡ് ഇതിഹാസം മെർലിൻ മൺറോ...ഡ്യൂപ്പ് ആണെങ്കിലും കൂടെ നിന്ന് ഒരു പടമെടുത്തു...ഡ്യൂപ്പ് എങ്കിൽ ഡ്യൂപ്പ്...ഇത് പോസ്റ്റ് ചെയ്യാൻ ഇതിലും പെര്‍ഫക്ട് ആയ ദിവസം വേറെ ഉണ്ടാവില്ല എന്ന് കരുതുന്നു...കാരണം ഇന്ന് ഇന്ന്...ദി ഗ്രേറ്റ്.. ഐക്കോണിക്...‘മെർലിൻ മൺറോ’യുടെ...100-ാം ജന്മദിനമാണ്.
ജനിച്ച് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും മെർലിൻ മൺറോ ഇപ്പോഴും ഒരു ആകർഷകമായ പ്രഹേളികയാണ്. അമേരിക്കൻ ഐക്കണോഗ്രാഫിൽ ആഴത്തിൽ വേരൂന്നിയ നടിയും മോഡലും ഗായികയുമാണ്....’ എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് മനോജ് കെ. ജയന്‍ കുറിച്ചിരിക്കുന്നത്.