ADVERTISEMENT

മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ അറുപതാം പിറന്നാൾ ആഘോഷമാക്കി കുടുംബം. മോഹൻലാലിന്റെ സന്തതസഹചാരിയും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണിയാണ് ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ വങ്കുവച്ചത്.

മോഹൻലാൽ, സുചിത്ര, ആന്റണി പെരുമ്പാവൂർ, ശാന്തി എന്നിവർ ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങളും ശാന്തി പങ്കുവച്ച വിഡിയോയിലുണ്ട്. സിംഗപ്പൂരിൽ വച്ചായിരുന്നു ആഘോഷം. ‘ഏറ്റവും പ്രിയപ്പെട്ട സുചിച്ചേച്ചിക്ക് ജന്മദിനാശംസകൾ’ എന്ന കുറിപ്പോടെയാണ് ശാന്തി വിഡിയോ പോസ്റ്റ് ചെയ്തത്. ശാന്തിയുടെ പോസ്റ്റിന് താഴെ സിനിമാ ലോകത്തെ പ്രമുഖരും ആരാധകരും ഉൾപ്പെടെ നിരവധിയാളുകളാണ് സുചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തുന്നത്.

ADVERTISEMENT
ADVERTISEMENT
Suchitra Mohanlal's 60th Birthday Bash in Singapore:

Mohanlal's wife Suchitra celebrated her 60th birthday with family in Singapore. Her close friend and producer Antony Perumbavoor's wife Shanthi Antony shared heartwarming moments from the celebration on social media.

ADVERTISEMENT
ADVERTISEMENT