ADVERTISEMENT

‘ചിന്ന ചിന്ന ആസൈ’ സിനിമയിൽ തന്റെ നായികയായി മധുബാല ഓക്കെ പറഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്നും തനിക്കൊപ്പം പല വലിയ നടിമാരും അഭിനയിക്കില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും തുറന്നു പറഞ്ഞ് നടൻ ഇന്ദ്രൻസ്.

‘‘കഥ കേട്ടപ്പോൾ തന്നെ ഞാൻ ഓക്കെ പറഞ്ഞു. മധു മേഡമാണ് നായിക എന്നും എന്നോടു പറഞ്ഞിരുന്നു. ആരാണ് മാധവന്‍ മാഷ് എന്നു ചോദിച്ചാല്‍ പേരു പറയല്ലേ, തീരുമാനിച്ചില്ലെന്നേ പറയാവൂന്ന് അവരോട് പറയണമെന്നുണ്ടായിരുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ അവർ അന്വേഷിക്കും. അതിവിടെ കോമഡി ഒക്കെ ചെയ്ത ഒരുത്തനാണെന്നു പറയുമ്പോള്‍ ചിലപ്പോള്‍ അവരതില്‍ നിന്നു പിന്മാറും. അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും വരില്ല. എനിക്കു പല സിനിമകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വലിയ ആര്‍ട്ടിസ്റ്റുകളുടെ പേരു പറയും പക്ഷേ, അവസാനം അവര്‍ സിനിമയില്‍ ഉണ്ടാകാറില്ല. പക്ഷേ, മധു മേഡത്തിന് ഇഷ്ടമായി, സമ്മതിച്ചു എന്നു പറഞ്ഞു. മേഡം വന്നു. എനിക്കൊത്തിരി സന്തോഷമായി’ ട്രെയിലർ ലോഞ്ചിനിടെ ഇന്ദ്രൻസ് പറഞ്ഞു.

ADVERTISEMENT

ചിത്രം 19ന് തിയറ്ററിൽ എത്തും...

ADVERTISEMENT
Indrans Delighted by Madhubala's Participation in 'Chinna Chinna Aasai':

Actor Indrans expressed his immense happiness when Madhubala agreed to be his co-star in the film 'Chinna Chinna Aasai'. He also candidly shared that many big actresses have refused to work with him in the past, which has happened on several occasions.

ADVERTISEMENT
ADVERTISEMENT