ADVERTISEMENT

പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവൻ ഒരുക്കുന്ന സിനിമയ്ക്ക് ‘ഒടിയൻ’ എന്നു പേരിട്ടു. സത്യവും മായയും തമ്മിലുള്ള യുദ്ധം എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ.

ചിത്രം നിർമിക്കുന്നത് കരൺ ജോഹറിന്റെ നിർമാണക്കമ്പനിയായ ധർമ പ്രൊ‍ഡക്‌ഷൻസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍, ഹൊറർ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും സംവിധായകനാണ്.

ADVERTISEMENT

റെഡ് റെയ്ൻ, ഭൂതകാലം, ഭ്രമയുഗം, ഡയീസ് ഈറൈ എന്നീ സിനിമകൾക്കുശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

മോഹൻലാല്‍ നായകനായി ഇതിനു മുമ്പ് ‘ഒടിയൻ’ എന്ന പേരിൽ മലയാളത്തിൽ ഒരു സിനിമ റിലീസ് ചെയ്തിട്ടുണ്ട്.

ADVERTISEMENT
Odiyan: A New Malayalam Horror Thriller:

Odiyan is a highly anticipated Malayalam horror thriller directed by Rahul Sadasivan, starring Prithviraj Sukumaran and Manju Warrier. The film, produced by Dharma Productions and Prithviraj Productions, explores the conflict between truth and illusion.

ADVERTISEMENT
ADVERTISEMENT