ADVERTISEMENT

നടനും സംവിധായകനുമായ ബേസിൽ ജോസഫ് സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത രണ്ടു കാലങ്ങളിലെ രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

സംവിധായകരായ ബേസിൽ ജോസഫ്, ഗണേശ് രാജ്, അഭിനവ് സുന്ദർ നായക് എന്നിവരാണ് ചിത്രത്തിലുള്ളത്. ‌13 വർഷത്തെ വ്യത്യാസമുള്ളവയാണ് ഈ രണ്ടു ‘ദെൻ ആൻഡ് നൗ’ ചിത്രങ്ങളും.

ADVERTISEMENT

2013-ൽ പകർത്തിയ ഒരു പഴയ ചിത്രവും സമീപകാലത്ത് എടുത്ത പുതിയ ചിത്രവും ചേർത്തുവച്ചാണ് ബേസിൽ ഈ കൗതുകം ആരാധകർക്കായി പങ്കുവച്ചത്.

വിനീത് ശ്രീനിവാസന്റെ സഹസംവിധായകരായി ജോലി ചെയ്തവരാണ് മൂവരും. 2013-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ത്രില്ലർ ചിത്രത്തിലാണ് മൂവരും ഒന്നിച്ച് സഹസംവിധായകരായി സിനിമാജീവിതം ആരംഭിച്ചത്.

ADVERTISEMENT
Basil Joseph's Viral 'Then and Now' Photo Captures 13-Year Journey:

Basil Joseph's 'Then and Now' social media post featuring two photos with a 13-year difference has gone viral, showcasing his journey alongside fellow directors Ganesh Raj and Abhinav Sundar Nayak. The images highlight their shared beginnings as assistant directors under Vineeth Sreenivasan on the 2013 thriller 'Thira'.

ADVERTISEMENT
ADVERTISEMENT