ADVERTISEMENT

നടന്‍ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഓണ്‍ലൈന്‍ മീഡിയയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി നടന്‍ മഹേഷ്. സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഓൺലൈൻ മീഡിയക്കാർ അടക്കമുള്ളവർ തിക്കും തിരക്കും കൂട്ടിയതോടെയാണ് താരത്തിന്റെ മകനും നടനുമായ ചന്തു ദേഷ്യത്തോടെ സംസാരിച്ചത് ചർച്ചയായിരുന്നു.

മരണ ശേഷം മണിക്കൂര്‍ തികയും മുന്‍പ് തന്നെ ചാരമാക്കണമെന്നാണ് മഹേഷ് പറയുന്നത്.

ADVERTISEMENT

‘പ്രിയരെ, പ്രിയ സലിം കുമാർ യാത്ര ആയപ്പോൾ ഓൺലൈൻ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മൾ കണ്ടു.

ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്നെ മരണം എന്നെ പുൽകി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി സ്മശാനത്തിൽ എന്നെ ചാരമാക്കി മാറ്റണം... ഒരു റീത്തും വേണ്ട. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താൽ മതി. മക്കൾ പോലും’ എന്നാണ് മഹേഷ് കുറിച്ചത്.

ADVERTISEMENT
Mahesh's Stand on Online Media at Salim Kumar's Funeral:

Actor Mahesh has responded to the controversy surrounding online media at the funeral of actor Salim Kumar. Mahesh expresses his wish to be cremated within an hour of his death, without any elaborate rituals or public display, emphasizing that he wants to be remembered while alive.

ADVERTISEMENT
ADVERTISEMENT