ADVERTISEMENT

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ, നോബഡി’ സിനിമയുടെ ട്രെയിലർ എത്തി.പാർവതി തിരുവോത്താണ് നായികയാകുന്നത്. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ ഖാലിദ് റഹ്മാനും ഹക്കീം ഷാജഹാനും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏറെ ദുരൂഹമായ കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന രാജീവൻ. ഒരു ബാങ്കു കൊള്ളയും ആ മോഷണമുതൽ കണ്ടെത്താൻ ശ്രമിക്കുന്ന പല കൂട്ടം ആളുകളും തമ്മിലുള്ള സംഘർഷമാണ് ചിത്രമെന്നാണ് സൂചന.

ADVERTISEMENT

ഇ4 എന്റർടെയ്ൻമെൻറ്സും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. സമീർ അബ്ദുൾ ആണ് തിരക്കഥ രചിച്ചത്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. ദിനേശ് പുരുഷോത്തമൻ ആണ് ഛായാഗ്രഹണം.

ADVERTISEMENT
Prithviraj Sukumaran's 'I, Nobody' Trailer Drops: A Thrilling Bank Heist Unfolds:

The trailer for 'I, Nobody,' starring Prithviraj Sukumaran and directed by Nisham Basheer, has been released, featuring Parvathy Thiruvothu as the female lead. This Malayalam thriller centers around a bank heist and the ensuing conflict between various groups trying to recover the stolen money, with Prithviraj playing a mysterious character named Rajeevan.

ADVERTISEMENT
ADVERTISEMENT