നടി നയൻതാരയുടെ മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഈ കാൻഡിഡ് ചിത്രം ആരാധകർ ഏറ്റെടുത്തു.
കുരുന്നുകളോട് ചിരിച്ചുകൊണ്ട് വിശേഷങ്ങൾ ചോദിക്കുന്ന മമ്മൂക്കയാണ് ചിത്രത്തിൽ. ‘ചെറിയ ചിരികളും വലിയ സന്തോഷങ്ങളും, ഒപ്പം ഒരുപാട് സ്നേഹവും’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം റീപോസ്റ്റ് ചെയ്തത്.
‘പാട്രിയേറ്റ്’ സിനിമയുടെ ഡബ്ബിങിനായി മമ്മൂട്ടി ചെന്നൈയിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണിത്. നടി ലിസിയുടെ സ്റ്റുഡിയോയിൽ വച്ച് നടന്ന ഡബ്ബിങിന് നയൻതാരയും കുടുംബസമേതം എത്തിയിരുന്നു.
വർഷങ്ങളായുള്ള പ്രൊഫഷണൽ സൗഹൃദമാണ് നയൻതാരയ്ക്കും മമ്മൂട്ടിക്കുമുള്ളത്. രാപ്പകൽ, തസ്കരവീരൻ, ഭാസ്കർ ദ റാസ്കൽ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ഇരുവരും. മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ് – ലും വീണ്ടും ഒന്നിച്ചു.
ADVERTISEMENT
Mammootty's Adorable Photos with Nayanthara's Children Go Viral:
Mammootty's heartwarming pictures with Nayanthara's children, Uyir and Ulag, have gone viral on social media, captured and shared by Vignesh Shivan. The candid shots, showing the megastar engaging with the little ones, highlight the joyous moments and enduring professional friendship between Mammootty and Nayanthara.