ADVERTISEMENT

സ്‌റ്റൈലിഷ് ലുക്കിലുള്ള തന്റെ മനോഹരചിത്രം പങ്കുവച്ച് നടൻ മനോജ് കെ.ജയൻ. സൈക്കിൾ ഓടിക്കുന്നതിനിടെ പോസ് ചെയ്യുന്ന മനോജ് കെ ജയനെയാണ് ചിത്രത്തിൽ കാണാനാകുക. ‘Happy weekend to everyone’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.

താരത്തിന്റെ പ്രായം ദിവസേന കുറഞ്ഞു വരുകയാണല്ലോ എന്നാണ് പുതിയ ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നത്.

ADVERTISEMENT

‘മനോജേട്ടാ എന്താ ഉദ്ദേശം... ഇങ്ങള് സോഷ്യൽ മീഡിയ കത്തിക്കും... ഒത്തിരി ഇഷ്ടം’, ‘ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് അല്ല..എന്താ ഉദ്ദേശം…’, ‘മമ്മൂക്കയും മനോജേട്ടനും age ആവില്ല do’ എന്നിങ്ങനെയാണ് ആരാധകർ ഇഷ്ടത്തോടെ കുറിക്കുന്ന കമന്റുകൾ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മനോജ്. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.

ADVERTISEMENT

നാട്ടിലും ലണ്ടനിലുമായാണ് ഇപ്പോൾ മനോജ് കെ. ജയന്റെ താമസം. മനോജിന്റെ ഭാര്യയും മകൻ അമൃതും ലണ്ടനിലാണ്. അമൃത് ലണ്ടനിലാണ് പഠിക്കുന്നത്.

Manoj K Jayan Shares Stylish Weekend Photo:

Manoj K Jayan's stylish photo is making waves online, showing the actor posing while riding a bicycle. Fans are praising his youthful appearance and commenting on how he seems to be getting younger with every new picture.

ADVERTISEMENT
ADVERTISEMENT