ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് നടിയും നർത്തകിയുമായ വിന്ദുജ മേനോന്‍. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനിടെ പകർത്തിയ ചിത്രങ്ങളാണിവ. ‘ദി ചേട്ടച്ഛൻ മൊമൻറ്’ എന്ന കുറിപ്പോടെയാണ് വിന്ദുജ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

1994 ല്‍ തിയറ്ററുകളിലെത്തിയ ‘പവിത്രം’ സിനിമയിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ചത് വിന്ദുജയാണ്. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചേട്ടച്ഛന്റെ ജീവനായ മീനാക്ഷി എന്ന അനിയത്തിക്കുട്ടിയായി വിന്ദുജ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

ADVERTISEMENT

തിലകന്‍, ശോഭന, ഇന്നസെന്‍റ്, കെപിഎസി ലളിത, ശ്രീവിദ്യ, നരേന്ദ്രപ്രസാദ്, സുധീഷ്, നെടുമുടി വേണു, ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രേക്ഷകരിൽ ‘പവിത്രം’ ഓർമകളുണർത്തുന്നതായി വിന്ദുജയുടെ പുതിയ പോസ്റ്റ്.

ADVERTISEMENT
Vindhuja Menon Shares Adorable Moments with Mohanlal:

Mohanlal and Vindhuja Menon's charming pictures shared from the AMMA general body meeting evoke nostalgic memories of their iconic collaboration in the 1994 film 'Pavitram'. Vindhuja, who played Mohanlal's beloved younger sister in the film, reminisced about their special bond with a heartwarming post.

ADVERTISEMENT
ADVERTISEMENT