ADVERTISEMENT

‘അതിമനോഹരം’ സിനിമയിലെ ‘അതിമനോഹര’ പോസ്റ്റർ വൈറൽ. മോഹൻലാലും മീരാ ജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്.

ആഷിക് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ഡിസംബർ 24 - ന് റിലീസ് ആകുമെന്ന സൂചനയാണ് പോസ്റ്ററിൽ. ലൗലജൻ എന്ന പൊലീസ് സബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ADVERTISEMENT

ലാലു അലക്‌സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട് എന്നിവരും പ്രധാന താരങ്ങളാണ്. രതീഷ് രവിയുടേതാണ് തിരക്കഥ, ഷാജികുമാറാണ് ഛായാഗ്രഹണം, സംഗീതം – ജേക്സ് ബിജോയ്, സഹസംവിധാനം – ബിനു പപ്പു, എഡിറ്റിങ്: വിവേക് ഹർഷൻ.

ADVERTISEMENT
Viral 'Athimanoharam' Movie Poster Unveiled:

The 'Athimanoharam' movie poster featuring Mohanlal and Meera Jasmin has gone viral, generating significant buzz on social media. This highly anticipated film, produced by Ashiq Usman and directed by Tarun Moorthy, is set to release on December 24th, hinting at a gripping narrative centered around the professional and personal life of a police sub-inspector named Lavalajan.

ADVERTISEMENT
ADVERTISEMENT