തിയറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന ബാലൻ സിനിമയിൽ യുവസംവിധായകനും നടനും സംവിധായകനുമായ ലാലിന്റെ മകനുമായ ജീൻ പോൾ ലാൽ അവതരിപ്പിച്ച പൊലീസ് കഥാപാത്രം വലിയ അഭിനന്ദനങ്ങളാണ് സ്വന്തമാക്കുന്നത്. ജീനിന്റെ പ്രകടനം പ്രേക്ഷകരും നിരൂപകരും വാഴ്ത്തുന്നു.
ബാലൻ വിശേഷങ്ങളും തന്റെ സിനിമ സ്വപ്നങ്ങളും പങ്കുവച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസില്‍ നായകനായ ഓടും കുതിര ചാടും കുതിര സിനിമയെക്കുറിച്ച് ജീൻ പറഞ്ഞതാണ് ചർച്ചയാകുന്നത്.
ഫഹദ് ഫാസിലിനെയും കല്യാണി പ്രിയദര്‍ശനെയും പ്രധാനകഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിര ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാൽ തനിക്ക് ഇഷ്ടമുള്ള ചിത്രമാണ് ഓടും കുതിര ചാടും കുതിര എന്നാണ് ജീൻ പറയുന്നത്.
‘ഓടും കുതിര ചാടും കുതിര’ അടിപൊളി പടമാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫഫയുടെ കയ്യിൽ നിന്ന് അല്പം പാളിയതാണ്. അൽത്താഫിന്റെ സംസാരം ഭയങ്കര അടിപൊളിയാണ്. നമ്മൾ ചിരിച്ച് ചിരിച്ച് ചത്തുപോകും. ഫഫ അത് ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതുപക്ഷേ അൽത്താഫിനെ പറ്റത്തൊള്ളൂ. അവരുടെ ഫ്രണ്ട്സ് സർക്കിളിൽ അത് വർക്കാകുമെന്ന് വിചാരിച്ചു കാണും. പക്ഷേ അത് വളരെ നേർത്ത ഒരു ലൈനാണ്. ഒന്ന് മാറി ചവിട്ടിയാൽ പാളിപ്പോകും. പക്ഷേ അവർ പറഞ്ഞ രീതി. മലയാളത്തിൽ ഞാൻ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണത്. അൽത്താഫിന്റെ ഒരു സാധനമാണ്. പുള്ളി അങ്ങനെയാണ്, അതിൽ എന്തോ ഒന്നുണ്ട്’ എന്നാണ് ജീൻ പറഞ്ഞത്.
അഭിമുഖം കാണാം –