‘പ്രേമം’ എന്ന സൗത്ത് ഇന്ത്യൻ ബ്ലോക് ബസ്റ്റർ ഹിറ്റിനു ശേഷം അൽഫോൻസ് പുത്രനും നിവിൻപോളിയും ഒന്നിക്കുന്ന സിനിമയ്ക്ക് ‘വിജയം’ എന്നു പേരിട്ടു. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും നിർവഹിക്കുന്നത് അൽഫോൺസാണ്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ഇതിനോടകം വൈറലാണ്.
നിവിൻ പോളിയുടെ അൻപതാമത്തെ സിനിമയാണ് ‘വിജയം’. ബൈക്ക് റേസറായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ ടോൺസൺ ടോണിയും സുനിൽ രാമഡിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഷിനോൺസ് ആണ് ക്യാമറ. സംഗീതം – സ്റ്റീവ് കോട്ടൂർ. ശബരീഷ് വർമയും സെബാ ടോമിയും ഒന്നിക്കുന്ന ടൈറ്റിൽ ഗാനവും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
ADVERTISEMENT
ADVERTISEMENT
Alphonse Puthren and Nivin Pauly Reunite for 'Vijayam':
Vijayam is the highly anticipated new film from the director-actor duo Alphonse Puthren and Nivin Pauly, who previously delivered the South Indian blockbuster hit 'Premam'. This marks Nivin Pauly's 50th film, and he will portray the role of a bike racer.