ജർമ്മനിയിലെ റുഡോൾഫ് വെബർ അരീനയിൽ ‘മോഹൻലാൽ ലൈവ്: ബിയോണ്ട് ദി സ്‌ക്രീൻ’ സ്റ്റാർ നൈറ്റ് ഷോയില്‍ മോഹന്‍ലാലിനൊപ്പം വേദി പങ്കിട്ടതിനെക്കുറിച്ചാണ് മനോഹരമായ കുറിപ്പുമായി നടി സ്വാസിക വിജയ്.
‘മൂന്ന് ഷോകൾ. എണ്ണമറ്റ ഓർമ്മകൾ...നന്ദി നിറഞ്ഞ ഹൃദയത്തോടെ ഇന്ത്യയിലേക്ക് തിരികെ...ലാലേട്ടാ, ഈ മനോഹരമായ അനുഭവത്തിനും എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി. എപ്പോഴും ലാലേട്ടന്റെ ഒരു ആരാധിക... താങ്കളെ സ്നേഹിക്കുന്നു, ലാലേട്ടാ...’ എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് സ്വാസിക കുറിച്ചിരിക്കുന്നത്.
ADVERTISEMENT
സ്വാസിക പങ്കിട്ട ചിത്രങ്ങള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബാഹുബലിയിലെ ‘മനോഹരീ...’ എന്ന പാട്ടിനും ആവേശം സിനിമയിലെ ‘ഇല്ല്യൂമിനാറ്റി’ എന്ന പാട്ടിനും സ്വാസികയും സാനിയയും മോഹന്‍ലാലിനൊപ്പം ചുവടുകള്‍ വച്ചിരുന്നു.
Swasika Vijay's Memorable Experience with Mohanlal in Germany:
Swasika Vijay shares a heartwarming post about sharing the stage with Mohanlal at the 'Mohanlal Live: Beyond the Screen' star night show in Germany's Rudolf Weber Arena. She expresses immense gratitude for the beautiful experience, fond memories from three shows, and her enduring admiration for Mohanlal.