‘സുഹൃത്തുക്കള്‍ക്ക് താങ്കള്‍ ബോബച്ചന്‍, എനിക്ക് എന്റെ എല്ലാമെല്ലാം...’: അപ്പന്റെ ഓർമദിനത്തിൽ ചാക്കോച്ചന്റെ കുറിപ്പ്
Kunchacko Boban Remembers Father Boban Kunchacko on 22nd Death Anniversary
പിതാവ് ബോബൻ കുഞ്ചാക്കോയുടെ 22-ാം ഓര്‍മ്മദിനത്തില്‍ നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഹൃദ്യമായ കുറിപ്പ് ശ്രദ്ധേയമാകുന്നു.
സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പന്റെ അനുഗ്രഹത്തിന്റെ 22 വർഷങ്ങൾ പിന്നിടുകയാണെന്നും തനിക്ക് എല്ലാമെല്ലാമാണ് അപ്പനെന്നുമാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്.
ADVERTISEMENT
‘‘അപ്പാ, സ്വർഗ്ഗത്തിൽ നിന്നുള്ള താങ്കളുടെ അനുഗ്രഹത്തിന്റെ 22 വർഷങ്ങൾ...ബോബൻ കുഞ്ചാക്കോ...
സുഹൃത്തുക്കള്‍ക്ക് താങ്കള്‍ ബോബച്ചന്‍, എന്റെ സുഹൃത്തുക്കള്‍ക്ക് താങ്കള്‍ ബോബൻ അങ്കിൾ, എനിക്ക് എന്റെ എല്ലാമെല്ലാം...
ADVERTISEMENT
ഈ ചാർക്കോൾ ഡ്രോയിംഗ് നിർമ്മിച്ചത് 1972-ൽ ഇതിഹാസ സംവിധായകൻ അന്തരിച്ച ശ്രീ.ഭരതനാണ്....’’ എന്നാണ് ചാക്കോച്ചന്റെ കുറിപ്പ്.
ബോബന്‍ കുഞ്ചാക്കോയുടെ ചാര്‍ക്കോള്‍ ഡ്രോയിങ്ങും പഴയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ആല്‍ബവും അദ്ദേഹം പങ്കിട്ടു.
Kunchacko Boban Remembers Father Boban Kunchacko on 22nd Death Anniversary:
Kunchacko Boban shared a heartfelt note on his father Boban Kunchacko's 22nd death anniversary, remembering him as his everything and acknowledging his blessings from heaven. The actor also shared a charcoal drawing of his father made by the legendary director Bharathan in 1972.