വീടിനുള്ളിൽ മൂർഖൻ പാമ്പ്! ആദ്യം കണ്ടത് വളർത്തുനായ്ക്കൾ...പിന്നീട് സംഭവിച്ചത്...ഞെട്ടിക്കുന്ന വിഡിയോ പങ്കുവച്ച് ബാല
Actor Bala's Dogs Save Family from Cobra Attack
വലിയ അപകടത്തില്‍ നിന്നു തന്നെയും ഭാര്യ കോകിലയെയും വീട്ടിലെ വളർത്തുനായ്ക്കൾ രക്ഷിച്ച കഥ പറഞ്ഞ് നടൻ ബാല. വീട്ടിൽ കയറിയ മൂർഖൻ പാമ്പിനെയാണ് വളർത്തു നായ്ക്കൾ വിരട്ടി ഓടിച്ചത്. നായ്ക്കൾ കുരയ്ക്കുന്നു കണ്ട് കോകില വന്നു നോക്കുമ്പോഴാണ് വീടിനകത്ത് മൂർഖൻ പാമ്പിനെ കണ്ടതെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ബാല പറഞ്ഞു. ഇത് രണ്ടാം തവണയാണ് പാമ്പിനെ കാണുന്നതെന്നും താരം.
‘നമ്മൾ ആത്മാർഥമായി സ്നേഹിച്ചാല്‍ സ്നേഹം തിരിച്ചു കിട്ടും. ഈ വിഡിയോ കാണുമ്പോൾ നിങ്ങൾ പേടിച്ചുപോകും. ഞാൻ ഭയങ്കരമായി സ്നേഹിക്കുന്ന എന്റെ കൂടെയുള്ള നായ്ക്കളാണ്. ഭാര്യ കോകില പേടിച്ചുപോയി, ഇത് ഞെട്ടിക്കുന്ന വിഡിയോയാണ്. എന്റെ പട്ടികൾ ഞങ്ങളെ രക്ഷപ്പെടുത്തി. ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നത്.
ADVERTISEMENT
മനുഷ്യനായാലും പട്ടിയായാലും മറ്റാരായാലും ആത്മാർഥമായി സ്നേഹിച്ചാൽ അവർ നമുക്ക് ജീവൻ കൊടുക്കും’. – ബാല പറയുന്നു.
ADVERTISEMENT
Actor Bala's Dogs Save Family from Cobra Attack:
Actor Bala's pet dogs saved him and his wife Kokila from a dangerous cobra that entered their home. The brave dogs alerted Kokila by barking, preventing a potential disaster and highlighting the unconditional love and loyalty of pets.