‘ഞങ്ങളുടെ ജീവിതം നീ മാറ്റിമറിച്ച കാര്യം നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’: നായക്കുട്ടിയുടെ ചിത്രം വരച്ച് മഞ്ജു വാരിയർ
Manju Warrier Unveils Stunning Painting of Her Adorable Puppy
തന്റെ ഓമന നായക്കുട്ടിയുടെ ചിത്രം വരച്ച് നടി മഞ്ജു വാരിയർ. മഞ്ജുവിന്റെയും സഹോദരനും നടനുമായ മധുവാരിയരുടെയും വീട്ടിലെ നായക്കുട്ടിയാണിത്.
താൻ വരച്ച ചിത്രം നായ്ക്കുട്ടിയുടെ മുന്നിൽ വച്ച് തന്നെ സർപ്രൈസ് ആയി ഓപ്പൺ ചെയ്യുന്ന ഒരു ക്യൂട്ട് വിഡിയോയും മഞ്ജു ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. നായക്കുട്ടിയുടെ അതിമനോഹരമായ ഒരു ചിത്രമാണ് മഞ്ജു ക്യാൻവാസിൽ പകർത്തിയിരിക്കുന്നത്. ചിത്രം കാണുമ്പോൾ ക്യാമറയിലേക്ക് നോക്കുന്ന നായക്കുട്ടിയുടെ ഭാവം വിഡിയോയെ സുന്ദരമാക്കുന്നു.
ADVERTISEMENT
മഞ്ജുവിനും മധുവിനുമൊപ്പം ഇവരുടെ അമ്മ, മധു വാരിയരുടെ കുടുംബം എന്നിവരെയും വിഡിയോയിൽ കാണാം.
‘ഈ കൊച്ചു കുഞ്ഞിനോട്… ഞങ്ങളുടെ ജീവിതം നീ മാറ്റിമറിച്ച കാര്യം നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്. സൗബിൻ ഷാഹിർ, സ്നേഹ ശ്രീകുമാർ തുടങ്ങിയ താരങ്ങളും നിരവധി ആരാധകരുമാണ് മഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
Manju Warrier Unveils Stunning Painting of Her Adorable Puppy:
Manju Warrier's artistic talent shines as she beautifully paints a portrait of her beloved pet puppy. This heartwarming creation, shared through a touching video, captures the adorable essence of the furry family member.